X

ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തയായ ഫൗസിയ ഹസന്‍ അന്തരിച്ചു

ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തയായ മാലദ്വീപ് വനിത ഫൗസിയ ഹസന്‍ (80) അന്തരിച്ചു. ശ്രീലങ്കയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. മാലദ്വീപ് വിദേശകാര്യമന്ത്രിയാണ് ഫൗസിയ ഹസന്റെ മരണ വിവരം സ്ഥിരീകരിച്ചത്.

ഐഎസ്ആര്‍ഒയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന കേസില്‍ 1994 നവംബര്‍ മുതല്‍ 1994 ഡിസംബര്‍ വരെ കേരളത്തില്‍ ജയില്‍വാസം അനുവഭിച്ചു.ഒന്നാംപ്രതി മാലെ സ്വദേശിയായ മറിയം റഷീദയുടെ കൂടെയായിരുന്നു ജയില്‍വാസം.പിന്നീട് ഇരുവരും കുറ്റവിമുക്തരായി.

മാലദ്വീപ് വിദേശകാര്യ മന്ത്രാലയത്തില്‍ ക്ലര്‍ക്കായും മാലദ്വീപിലെ നാഷനല്‍ ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ സെന്‍സറിങ് ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.നിരവധി ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

 

 

Test User: