റബർ വില ഉയർത്തിയാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാമെന്ന തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന അപകടകരമാണെന്ന് ഇന്ത്യൻ കറൻസ് ചീഫ് എഡിറ്റർ ഫാദർ സുരേഷ് മാത്യു പറഞ്ഞു. നേട്ടമുണ്ടായാൽ വോട്ട് ചെയ്യാം എന്ന് ഒരു ആർച്ച്ബിഷപ്പിനും പറയാൻ അവകാശമില്ല. ദില്ലിയിൽ കർഷക സമരം നടത്തിയവർ ഒരിക്കൽ പോലും കാർഷിക നിയമങ്ങൾ പിൻവലിച്ചാൽ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞില്ലെന്നത് ഓർമ്മിക്കണമെന്നും ഫാദർ സുരേഷ് മാത്യു ഒരു വാർത്താ ചാനലിനോട് പറഞ്ഞു.
ഇന്ത്യയിലെ സ്ഥിതി മനസ്സിലാക്കാതെയാണ് അദ്ദേഹം ബിജെപിയെ സഹായിക്കാൻ പോകുന്നതെന്നും ഫാദർ സുരേഷ് മാത്യു കുറ്റപ്പെടുത്തി ക്രിസ്ത്യൻ വിഭാഗങ്ങൾക്കും ക്രിസ്ത്യൻ പള്ളികൾക്കും നേരെ ഉത്തരേന്ത്യയിൽ നടക്കുന്നത് വലിയ ആക്രമണമാണ്. സംഘപരിവാറിനോട് ചേരാൻ ആഗ്രഹിക്കുന്നവർക്ക് സഭയുടെ പഠനം മനസിലായിട്ടില്ലെന്നും ഫാദർ പറഞ്ഞു.