കൊച്ചി: യെമനില്‍ ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിന് ഊഷ്മളമായ വരവേല്‍പ്പ് നല്‍കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജോസ്.കെ.മാണി എം.പി, എം.എല്‍.എമാരായ ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, വി.കെ ഇബ്രാഹിംകുഞ്ഞ്, വൈദികര്‍, കന്യാസ്ത്രീകള്‍, കുടുംബാംഗങ്ങള്‍ തുടങ്ങി നിരവധി പേര്‍ അദ്ദേഹത്തെ സ്വീകരിക്കാനായി വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായ ശേഷം ആദ്യമായാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. തനിക്കു നല്‍കിയ സ്‌നേഹത്തിനും പ്രാര്‍ത്ഥകള്‍ക്കും നന്ദിയുണ്ടെന്നും തിരിച്ചെത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്നും ഫാദര്‍ ടോം ഉഴുന്നാലില്‍ മാധ്യമങ്ങളോട് പറഞ്ഞു.
വിമാനത്താവളത്തില്‍ നിന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍ വെണ്ണല ഡോണ്‍ബോസ്‌കോയിലേക്ക് പോയി. പിന്നീട് കൊച്ചി സെന്റ് മേരീസ് ബസലിക്കയില്‍ എത്തി പ്രത്യേക പ്രാര്‍ത്ഥന നടത്തും. ശേഷം വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് കളത്തിപ്പറമ്പിലിനെ സന്ദര്‍ശിക്കും. ഉച്ചയോടെ ഫാദര്‍ ടോം കോട്ടയത്തേക്ക് തിരിക്കും. വൈകിട്ട് നാസിനു പാലാ ബിഷപ്‌സ് ഹൗസിലെത്തുന്ന അദ്ദേഹത്തെ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിക്കും. ബിഷപ്പ് ഹൗസിലെ പ്രാര്‍ത്ഥനകള്‍ക്കു ശേഷം ഫാദര്‍ ടോം ഉഴുന്നാലില്‍ ജന്മാനാടായ രാമപുരത്തേക്കു പോകും.
ഫാദര്‍ ടോം ഉഴുന്നാലില്‍ കൊച്ചിലെത്തി
Tags: tom uzhunalil