യമനിലെ ഏദനില്‍ നിന്ന് ഒന്നരവര്‍ഷം മുമ്പ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി ഇന്നലെ മോചിതനായ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലില്‍ റോമിലെത്തി. മോചിതനായ ശേഷം ഒമാന്റെ റോയല്‍ എയര്‍ഫോഴ്‌സ് വിമാനത്തില്‍ മസ്‌ക്കറ്റിലെത്തിയ ഫാദര്‍ ടോമിനെ പ്രത്യേക വിമാനത്തില്‍ റോമിലേക്ക് കൊണ്ടുപോകുകയായിരുന്നു. ക്ഷീണിതനായതിനാല്‍ കുറച്ചു ദിവസത്തെ വിശ്രമത്തിനു ശേഷം അദ്ദേഹം കേരളത്തിലേക്ക് തിരിക്കുമെന്ന് ബംഗളൂരുവിലെ സലേഷ്യന്‍ സഭാവൃത്തങ്ങള്‍ അറിയിച്ചു. മസ്‌ക്കറ്റില്‍ നിന്ന് ഇന്നലെ രാത്രിയോടെ ഇന്ത്യയിലേക്ക് തിരിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
മോചനത്തിന് സഹായിച്ച ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ കാബൂസ് ബിന്‍ സയിദിന് ഫാ.ഉഴുന്നാല്‍ നന്ദി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് നാലിനാണ് ഫാദര്‍ ടോമിനെ തട്ടിക്കൊണ്ടുപോയത്.
റോമിലെത്തി; ഒമാന്‍ ഭരണാധികാരിക്ക് നന്ദി അറിയിച്ച് ഫാദര്‍ ടോം ഉഴുന്നാലില്‍
Tags: tom uzhunalil