അരീക്കോട്: വിവാഹത്തലേന്ന് അച്ഛന്‍ മകളെ കുത്തിക്കൊന്നു. പുവ്വത്തിക്കണ്ട് ചാലത്തിങ്ങല്‍ ആതിര (22)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അച്ഛന്‍ രാജനെ പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം മുക്കം കെ.എം.സി.ടി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ആതിര ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇവരുടെ വിവാഹമാണ് നാളെ നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ അച്ഛന് പൂര്‍ണ സമ്മതമില്ലാതെയായിരുന്നു വിവാഹം. ഇതുമായി ബന്ധപ്പെട്ട് വീട്ടിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.