X

കടം വാങ്ങിയ 300 രൂപ അച്ഛന്‍ തരുന്നില്ല, പരാതിയുമായി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി സ്റ്റേഷനില്‍

അച്ഛന്‍ കടം വാങ്ങിയ 300 രൂപ തിരികെ കിട്ടാന്‍ സഹായിക്കണമെന്ന് അപേക്ഷയുമായി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി പോലീസ് സ്റ്റേഷനില്‍. നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥി പരാതിയുമായി സ്റ്റേഷനില്‍ എത്തിയത്.

മുത്തശ്ശി നല്‍കിയ പോക്കറ്റ് മണി അച്ഛന്‍ കടമായി വാങ്ങി, ചോദിച്ചിട്ടും തിരിച്ചു കൊടുത്തില്ല, പോലീസ് ഇടപെട്ടാല്‍ കിട്ടുമെന്ന് കൂട്ടുകാരന്‍ പറഞ്ഞതറിഞ്ഞ് സ്റ്റേഷനില്‍ എത്തിയതായിരുന്നു കുട്ടി. പണം എന്തിനാണെന്ന് ചോദിച്ചപ്പോള്‍ നടന്‍ വിജയുടെ സിനിമയ്ക്ക് ടിക്കറ്റ് എടുക്കാന്‍ ആണെന്ന് ഈ കുട്ടി പറഞ്ഞു. അച്ഛന്‍ പാവമാണ്, സ്റ്റേഷനിലേക്ക് വിളിക്കേണ്ട, എങ്ങനെയെങ്കിലും പൈസ വാങ്ങി തന്നാല്‍ മതി.. വിദ്യാര്‍ത്ഥി പറഞ്ഞു.

വിദ്യാര്‍ത്ഥിയുടെ പിതാവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ല. തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കാമെന്ന്
സമാധാനിപ്പിച്ച് വിദ്യാര്‍ത്ഥിയെ വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.

webdesk11: