X
    Categories: indiaMore

പഠനത്തിൽ മോശമായതിന് രണ്ട് ആൺമക്കളെ ബക്കറ്റിൽ മുക്കിക്കൊന്ന് പിതാവ് ജീവനൊടുക്കി

അമരാവതി: പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനു കുട്ടികളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷനിലെ തൊഴിലാളിയായ 37 കാരനാണു മക്കളെ വെള്ളത്തിൽ മുക്കി കൊന്നതിനു ശേഷം ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ ആന്ധ്രാപ്രദേശിലെ കാക്കിനടയിലാണ് സംഭവം.

കുട്ടികളുടെ പഠന ഫലങ്ങളിൽ നിരാശനായ ഇയാൾ കുട്ടികളെ ബക്കറ്റ് വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു. വീട്ടിലെത്തിയ ഭാര്യ ഇയാളെ തൂങ്ങിമരിച്ച നിലയിലും കുട്ടികളെ ബക്കറ്റിൽ മരിച്ച നിലയിലും കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പഠനത്തിൽ മികവ് പുലർത്തിയില്ലെങ്കിൽ ഈ മത്സരലോകത്ത് മക്കൾ പരാജയപ്പെടുമെന്ന ഭയമാണ് ഇയാളെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.

ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡ‍ോക്ടർമാർ‌ മരണം സ്ഥിരീകരിച്ചു. ഒളിവിൽ പോയ പിതാവിനെതിരെ മാതാവ് പൊലീസിൽ പരാതി നൽകി. ഒരു ദിവസത്തിനുശേഷം, പിതാവിന്റെ മൃതദേഹം കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

webdesk14: