X

ദുരിതം തീരാതെ നോട്ടു പ്രതിസന്ധി; ക്യൂവില്‍ നിന്ന നോമ്പുകാരിക്ക് പൊലീസ് മര്‍ദ്ദനം

ഹൈദരാബാദ്: നോട്ടു അസാധുവാക്കല്‍ നടപടി കഴിഞ്ഞ് 44 ദിവസം പിന്നിട്ടിട്ടും ദുരിതം തീരാതെ രാജ്യം. നോട്ടു പ്രതിസന്ധിയെ തുടര്‍ന്നു ബാങ്കുകള്‍ക്കും എടിഎം കൗണ്ടറുകള്‍ക്കും മുന്നില്‍ പണത്തിനായുള്ള ജനങ്ങളുടെ ക്യൂവിന് ഇനിയും കുറവ് വന്നിട്ടില്ല.
അതിനിടെ ബാങ്ക് ക്യൂവില്‍ നിന്ന നോമ്പുകാരിയെ പൊലീസ് മര്‍ദ്ദിച്ചത് വിവാദമായി. നിസാമാബാദിലെ ബൂധാന്‍ പ്രവിശ്യയിലെ ബാങ്കിന് മുന്നില്‍ പണത്തിമായി വരിനിന്ന യുവതിക്കാണ് പൊലീസിന്റെ ക്രൂര മര്‍ദ്ദനം നേരിടേണ്ടി വന്നത്. സബ ബീഗം വൃതമെടുത്താണ് ഹൈദരാബാദ് സ്റ്റേറ്റ് ബാങ്കിന്റെ അര്‍സപള്ളി ബ്രാഞ്ചില്‍ പണത്തിനായി എത്തിയത്. ക്യൂവില്‍ നിന്ന സബയെ സ്ഥലത്തെത്തിയ വനിതാ പൊലീസ് കൊണ്‍സ്റ്റബിള്‍ വരി നിയന്ത്രിക്കായി അടിക്കുകയായിരിന്നു. ഇതില്‍ പ്രതികരിച്ച യുവതിയെ പൊലീസ് കൂട്ടം ചേര്‍ന്നു മര്‍ദ്ദിക്കാനും തുടങ്ങി. ക്യൂവില്‍ കൂടെ ഉണ്ടായിരുന്നവര്‍ പ്രതികരിച്ചെങ്കിലും പൊലീസ് യുവതിയെ സമീപത്തെ ടൗണ്‍ സ്റ്റേഷനിലേക്കു കൊണ്ടു പൊവുകയാണുണ്ടായത്.
അതേസമയം സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ ഇടപെട്ടു യുവതിയെ മോചിപ്പിച്ചു. പ്രശ്‌നത്തിന് കാരണമായ പൊലീസുകാര്‍ക്കെതിരെ നടപടിക്കും ഉത്തരവിട്ടു.

chandrika: