ഡോ. മുഹമ്മദ് അഫ്രോസ്
റമസാന്‍ വ്രതക്കാലത്ത് ഭക്ഷണക്രമം തന്നെ പാടെ മാറുന്നു. മറ്റു വ്രതങ്ങളില്‍ നിന്ന് വ്യത്യസ്തമായി തുടര്‍ച്ചയായി ഒരു മാസം വരെ നീണ്ടുനില്‍ക്കുന്നതും പ്രഭാതംമുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ ഒഴിവാക്കിക്കൊണ്ടുമാണ് റമസാന്‍ വ്രതം അനുഷ്ഠിക്കുന്നത്. ചന്ദ്രമാസത്തെ കണക്കാക്കിയാണ് വ്രതമാസം ആരംഭിക്കുന്നത്. അത്‌കൊണ്ട് തന്നെ ഓരോവര്‍ഷം 11 ദിവസം സാധാരണ കലണ്ടറുമായി വ്യത്യാസമുണ്ടാകുന്നു. 33 വര്‍ഷം ആവുമ്പോഴേക്ക് എല്ലാ കാലാവസ്ഥയിലും റമസാന്‍ വരുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. വിദേശ രാജ്യങ്ങളില്‍ ശൈത്യകാലങ്ങളില്‍ വ്രതാനുഷ്ഠാനത്തിന്റെ ദൈര്‍ഘ്യം 7 മുതല്‍ 8 മണിക്കൂര്‍ വരെയാണെങ്കില്‍ ഉഷ്ണകാലാവസ്ഥയില്‍ അത് 16 മുതല്‍ 20 മണിക്കൂര്‍വരെ നീണ്ടുനില്‍ക്കുന്നു.റമസാനിലെ നമ്മുടെ ഭക്ഷണക്രമം മറ്റു മാസങ്ങളില്‍ നിന്ന്് ഒരുപാട് മാറ്റമൊന്നുമില്ല. എന്നാല്‍ ഈ ഭക്ഷണമാറ്റംഎല്ലാവരുടെശരീരപ്രകൃതിയും ഒരുപോലെയല്ല സ്വീകരിക്കുന്നത്. കഴിവതും ലളിതമായ ഭക്ഷണവിഭവങ്ങളാണ് നോമ്പ് തുറകളിലും അത്താഴവേളകളിലും സ്വീകരിക്കേണ്ടത്. ശരീരത്തിന്റെ സ്വാഭാവിക തൂക്കം നിലനിര്‍ത്തുന്ന തരത്തിലുള്ളതായിരിക്കണം നമ്മുടെ ഭക്ഷണരീതി. എന്നാല്‍ അമിതവണ്ണമുള്ളവര്‍ക്ക് ശരീരഭാരം കുറയ്ക്കാവുന്ന സമയം കൂടിയാണിത്. പ്രമേഹരോഗികളല്ലാത്തവര്‍ക്ക് വ്രതാനുഷ്ഠാനം ശാരീരികമായി ഒരുപാട് ഗുണം നല്‍കുന്നുണ്ട്. എന്നാല്‍ പ്രമേഹരോഗികള്‍ റമസാനില്‍ വ്രതമെടുക്കുമ്പോള്‍ നിര്‍ബന്ധമായും ചില കാര്യങ്ങള്‍ പാലിക്കേണ്ടതുണ്ട്.
ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഒരു സാധാരണ വ്യക്തിയെ സംബന്ധിച്ചിടത്തോളം നോര്‍മല്‍ അളവില്‍ നിലനിര്‍ത്തുന്നത് ഭക്ഷണം കഴിക്കുന്ന സമയങ്ങളില്‍ ഭക്ഷണത്തില്‍ നിന്നുള്ള ഊര്‍ജ്ജവും, ഭക്ഷണം കഴിക്കാത്ത അവസ്ഥയില്‍ അതായത് വ്രതാനുഷ്ഠാന സമയത്ത് നേരത്തെ കരളിലും കിഡ്‌നിയിലുംശേഖരിച്ചു വെച്ച ഊര്‍ജ്ജവുംഅത്തരംഊര്‍ജ്ജശേഖരണങ്ങള്‍ തീരുമ്പോള്‍ കൊഴുപ്പില്‍ നിന്നുളള ഊര്‍ജ്ജവുമാണ് ഉപയോഗിക്കുന്നത്. ഈ പ്രക്രിയകള്‍ ശരീരത്തില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നത് ഇന്‍സുലിന്‍ എന്ന ഹോര്‍മോണാണ്. ഒരു പ്രമേഹരോഗിയെ സംബന്ധിച്ചിടത്തോളം ഈ ഇന്‍സുലിന്റെ പ്രവര്‍ത്തനം വേണ്ടവിധം ഇല്ലാതിരിക്കുകയോവേണ്ടത്ര ഇന്‍സുലിന്‍ സ്രവിക്കാതിരിക്കുകയുമാണ്‌ചെയ്യുന്നത്. അത്‌കൊണ്ട് തന്നെ വ്രതം എടുക്കുന്ന സന്ദര്‍ഭങ്ങളില്‍ പഞ്ചസാരയുടെഅളവ്ശരീരത്തില്‍ താഴ്ന്ന്‌പോവാനും രാത്രി സമയത്ത് ഭക്ഷണം കഴിച്ച അവസ്ഥയില്‍ പഞ്ചസാരയുടെഅളവ് രക്തത്തില്‍കൂടാനുമുള്ള സാധ്യതയുമുണ്ട്. ഒരു സാധാരണ വ്യക്തിയെ സംബന്ധിച്ചിടത്തോളം വ്രതാനുഷ്ഠാനം ശരീരത്തില്‍ശാസ്ത്രീയമായ ഒരുപാട്ഗുണങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. വ്രതാനുഷ്ഠാനം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഉപയോഗപ്പെടുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അമിതവണ്ണം കുറക്കുകയും ദഹനേന്ദ്രിയങ്ങള്‍ക്ക് വിശ്രമം നല്‍കുകയുംചെയ്യുന്നു. ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി കൂടുന്നത് കാരണം ഡയബറ്റിക്കല്ലാത്ത വ്യക്തികള്‍ക്ക് നല്ല രൂപത്തിലുള്ള ഗ്ലൂക്കോസ് നിയന്ത്രണം കാണപ്പെടുന്നു. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സെല്ലുലാര്‍ റിപ്പയര്‍ പ്രക്രിയ വര്‍ധിപ്പിക്കുന്നതിനാല്‍ കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ വരാനുള്ള സാധ്യത കുറക്കുകയും ചെയ്യുന്നു. മാനസിക പിരിമുറുക്കം കുറക്കുന്നത് കൊണ്ട് ഹൃദ്രോഗം പോലുള്ള ജീവിതശൈലീരോഗങ്ങളുംകുറയുന്നു.
ഡയബറ്റിസ് രോഗികള്‍ക്ക് വ്രതമാസത്തിലും വ്യായാമം നിര്‍ബന്ധമാണ്. രാത്രിസമയത്തെ ദീര്‍ഘനേര നമസ്‌കാരം (തറാവീഹ്) ഈ വ്യായാമത്തിന്റെ ഗുണംചെയ്യും. ഭക്ഷണക്രമീകരണം വ്രതാനുഷ്ഠാനത്തിന്റെ സമയത്തും പാലിക്കേണ്ടതാണ്. ഇഫ്താര്‍ സമയത്തും അത്താഴത്തിനും അമിതമായി ഭക്ഷണം കഴിക്കുന്നതിന് പകരം അതിനെ മൂന്ന് നേരമായിഅളവ്കുറച്ച് കഴിക്കാവുന്നതാണ.് 40-50% കാര്‍ബോ ഹൈഡ്രേറ്റും 25-30% പ്രോട്ടീനും 15-20% ഫാറ്റുംഅടങ്ങിയ സമീകൃത ആഹാരമായിരിക്കും നല്ലത്. നാരുകളടങ്ങിയ കുറഞ്ഞ ഗ്ലൈസമിക് ഇന്‍ഡക്‌സുള്ള കാര്‍ബോ ഹൈഡ്രേറ്റ് ആണ് ഉത്തമം. പകല്‍ സമയത്തുള്ള നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ വേണ്ടി രാത്രിസമയങ്ങളില്‍ നന്നായി വെള്ളം കുടിക്കണം.
- 6 years ago
web desk 1
Categories:
Video Stories
വ്രതവും ആരോഗ്യവും
Tags: article