X

ലോകത്തെ അതിവേഗം വളരുന്ന മതങ്ങള്‍ ഇവയാണ്..

2050 ആവുമ്പോഴേക്ക് വിശ്വാസികളുടെ എണ്ണത്തില്‍ ക്രിസ്ത്യാനിറ്റിയും ഇസ്ലാമും ഒപ്പത്തിനൊപ്പമാവുമെന്ന് പഠനം. ഇസ്ലാം അതിവേഗം വളരുമ്പോള്‍ ഹിന്ദു, ക്രിസത്യന്‍ മതങ്ങളും വളര്‍ച്ചയുടെ പാതയിലാണെന്ന് വാഷിങ്ടണ്‍ ആസ്ഥാനമായ പ്യൂ റിസര്‍ച്ച് സെന്റര്‍ വെളിപ്പെടുത്തുന്നു.

ലോക ജനസംഖ്യാ വര്‍ധനവിന്റെ രണ്ടിരട്ടി വേഗത്തിലാണ് ഇസ്ലാം വളരുന്നത്. 2050 ആവുമ്പോഴേക്ക് ഇപ്പോഴുള്ളതിനേക്കാള്‍ 35 ശതമാനം ലോക ജനസംഖ്യ വര്‍ധിക്കുമ്പോള്‍ ഇസ്ലാമിന്റെ വളര്‍ച്ചാ നിരക്ക് 73 ശതമാനമാണ്. ക്രിസ്്ത്യാനിറ്റിയും (35), ഹിന്ദൂയിസവും (34) ലോകജനസംഖ്യാ വര്‍ധനവിന് ആനുപാതികമായി വളരുമെന്ന് പഠനം വ്യക്തമാക്കുന്നു.

2070ഓടെ ക്രിസ്തു മതത്തെ മറികടന്ന് ഇസ്ലാം ലോകത്തെ ഏറ്റവും വലിയ മതമാവുമെന്നും കണക്ക് വ്യക്തമാക്കുന്നു. മുസ്ലിം ജനസംഖ്യ 73 ശതമാനം വര്‍ധിച്ച് മുസ്ലിം ജനസംഖ്യ 1.16 ബില്യണില്‍ നിന്നും 2.8 ബില്യണാവും. 2010ല്‍ ലോകത്തെ 15 വയസിനു താഴെയുള്ളവരില്‍ 34 ശതമാനവും മുസ്ലിംകളായിരുന്നു. 30 ശതമാനം ഹിന്ദുമതവിശ്വാസികളും 27 ശതമാനം ക്രിസ്ത്യാനികളുമാണെന്നും പഠനം വ്യക്തമാക്കുന്നു.

യുവാക്കളുടെ എണ്ണം, ഫെര്‍ട്ടിലിറ്റി നിരക്ക്, മരണ നിരക്ക് എന്നീ വിവിധ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് പഠനം.

Web Desk: