പാലക്കാട്: ആലത്തൂര്‍ കൈവിട്ട് പോകുന്നുവെന്ന ഭീതിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ഇടത് സഹയാത്രിക ദീപ നിശാന്തിനുള്ള ഹരിത നേതാവ് ഹഫ്‌സ മോളുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു. ദീപയെഴുതിയ പോസ്റ്റ് വായിക്കാനല്ല, അതിലെ ഹഫ്‌സയുടെ വായിക്കാനാണ് ആളുകള്‍ ഇപ്പോള്‍ അവരുടെ അക്കൗണ്ടില്‍ കയറുന്നത്. പോസ്റ്റിനേക്കാള്‍ ഇരട്ടിയിലധികം ലൈക്കാണ് ഈ കമന്റിന് കിട്ടിയത്. ഹഫ്‌സ മോളുടെ കമന്റിന് 15,000 ല്‍ അധികം ലൈക് കിട്ടിയപ്പോള്‍ ദീപയുടെ പോസ്റ്റിന് അതിന്റെ പകുതി പോലുമില്ല. ദീപയുടെ കവിത മോഷണം ഉന്നയിച്ച് ഹസ്‌നയടക്കം നിരവധി പേര്‍ ദീപയെ എതിര്‍ത്തും രമ്യയെ അനുകൂലിച്ചും കമന്റിട്ടതോടെ നിവൃത്തിയില്ലാതെ കമന്റ് ബോക്‌സ് അവര്‍ പൂട്ടി.
ഹസ്‌നയുടെ കമന്റ് ഇങ്ങനെ:
അവരൊക്കെ സ്വന്തം എഴുതിയുണ്ടാക്കുന്നതല്ലേ..
അപ്പോള്‍ ചില അബദ്ധങ്ങള്‍ സംഭവിച്ചിരിക്കാം..
വിട്ടേക്ക്..
പിന്നെ, കേരളത്തിലെ 20 സീറ്റുകളില്‍ മത്സരിക്കുന്ന കൊലക്കേസ് പ്രതി, കോമാളി, ഭൂമാഫിയക്കാരന്‍, പെരുംകള്ളന്‍ ഒക്കെ ഉണ്ടായിട്ടും ടീച്ചര്‍ വിമര്‍ശിക്കാന്‍ കണ്ടെത്തിയ സ്ഥാനാര്‍ഥി കൊള്ളാം..
മനസ്സ് ഒന്ന്ഒന്ന് ചുരണ്ടിനോക്ക് ടീച്ചറെ,
ഒരു സവര്‍ണ്ണ തമ്പുരാട്ടിയുടെ അയിത്തം വമിക്കുന്നത് കാണാം.
നേരത്തെ ദീപാ നിശാന്ത് രമ്യക്കെതിരെ കടുത്ത രീതിയില്‍ വിമര്‍ശിച്ചായിരുന്നു പോസ്റ്റ് ചെയ്തത്. ‘രമ്യ തെരഞ്ഞെടുക്കപ്പെട്ടാല്‍ ലോകസഭയിലെത്തുന്ന ആദ്യത്തെ ദളിത് വനിതാ എം.പി ആവും’ എന്നാണ് അവകാശവാദം. ദീര്‍ഘകാലം കേരളനിയമ സഭാംഗവും എട്ടാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു ഭാര്‍ഗവി തങ്കപ്പന്‍ 1971ലെ പൊതു തിരഞ്ഞെടുപ്പില്‍ അടൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ എം.പിയായി ലോകസഭയില്‍ എത്തിയ ചരിത്രം മറന്നിട്ടുണ്ടാകണം-എന്നിങ്ങനെ പോവുന്നു ദീപയുടെ പോസ്റ്റ്. അതിനുള്ള മറുപടിയായാണ് ഹസ്‌നയുടെ കമന്റ്. അതോടെ ആ കമന്റിന്റെ വെട്ട് കൊണ്ട് പോസ്റ്റ് അപ്രസക്തമാവുകയായിരുന്നു.
ദീപാ നിശാന്തിന്റെ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ദീപ നടത്തിയത് വംശീയ അധിക്ഷേപമാണെന്നാണ് പ്രധാന ആരോപണം. ഇന്നസെന്റിനെയും പി.വി അന്‍വറിനെയും പോലുള്ള സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ ഇടതുപക്ഷത്തിനെതിരെ യാതൊന്നും പറയാത്ത ദീപ രമ്യയെ മാത്രം തെരഞ്ഞുപിടിച്ച് വിമര്‍ശിച്ചത് ദീപയുടെ സവര്‍ണബോധമാണ് കാണിക്കുന്നതെന്നാണ് പ്രധാന വിമര്‍ശനം.