X

ഫസല്‍ വധത്തിനു പിന്നില്‍ ആര്‍എസ്എസ് എന്ന് വെളിപ്പെടുത്തല്‍: സിബിഐക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസില്‍ സിബിഐ അന്വേഷണ സംഘത്തിന് ഹൈക്കോടതി നോട്ടീസ്. വധത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരന്‍ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. മറ്റൊരു കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകനും മാഹി ചെമ്പ്ര സ്വദേശിയുമായ സുബീഷാണ് ഫസല്‍ വധത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് വെളിപ്പെടുത്തിയത്. നാലംഗ ആര്‍എസ്എസ് സംഘമാണ് ഫസലിനെ വധിച്ചതെന്നായിരുന്നു ഇയാളുടെ വെളിപ്പെടുത്തല്‍. ഇത് ചൂണ്ടിക്കാട്ടിയാണ് ഫസലിന്റെ സഹോദരന്‍ എറണാകുളം സിബിഐ കോടതിയെ സമീപിച്ചത്.

chandrika: