കശ്മീരില്‍ സൈന്യം ജീപ്പിന് മുന്നില്‍ കെട്ടിയിട്ട് മനുഷ്യകവചമാക്കിയ ഫറൂഖ് അഹ്മദ് ദര്‍ വന്‍തുക നിരസിച്ചതായി റിപ്പോര്‍ട്ടുകള്‍. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതിനായി ഫാറൂഖിന് 50 ലക്ഷം രൂപ ചാനല്‍ അധികൃതര്‍ വാഗ്ദാനം ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ജൂലൈയില്‍ ബിഗ് ബോസ് പ്രൊഡ്യൂസര്‍മാര്‍ 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. എനിക്കുള്ള ടിക്കറ്റും തയ്യാറായെന്ന് അവര്‍ പറഞ്ഞിരുന്നു ഫാറൂഖ് വ്യക്തമാക്കി. ഫാറൂഖിനെ ജീപ്പില്‍കെട്ടി വലിക്കുന്ന ചിത്രങ്ങള്‍ വൈറലായി മൂന്നുമാസത്തിനു ശേഷമാണ് ഈ ഓഫര്‍ വന്നത്. ഒരു എംബ്രോയിഡറി ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുകയാണ് ഫാറൂഖ്. സൈനിക അതിക്രമത്തില്‍ നഷ്ടപരിഹാരത്തിനായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ ശ്രമം തുടരവേയാണ് ഫാറൂഖിനെത്തേടി ചാനലിന്റെ ഓഫറെത്തിയത്. വാര്‍ത്ത സ്ഥിരീകരിക്കാനോ നിരസിക്കാനോ ചാനല്‍ തയ്യാറായിട്ടില്ല.
2017 ഏപ്രില്‍ ഒമ്പതിനാണ് ദറിനെ കശ്മീരില്‍ സൈന്യം മനുഷ്യകവചമാക്കിയത്. നാട്ടുകാരുടെ കല്ലേറില്‍നിന്ന് രക്ഷപ്പെടാന്‍ മേജര്‍ ലീതുല്‍ ഗൊഗോയ് കണ്ടെത്തിയ സൂത്രമായിരുന്നു അത്. വിഘടനവാദി സംഘടനകളുടെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണാഹ്വാനം ലംഘിച്ച് വോട്ട് ചെയ്യാന്‍ പോവുകയായിരുന്ന ദറിനെയാണ് സൈന്യം പിടികൂടി ജീപ്പിന്റെ ബോണറ്റില്‍ മനുഷ്യകവചമായി കെട്ടിയിട്ടത്. എന്നാല്‍, സൈന്യത്തിനുനേരെ കല്ലെറിയുന്നവരില്‍ ഒരാള്‍ എന്നാരോപിച്ചായിരുന്നു സൈന്യം ദറിനെ പിടികൂടിയത്.
ക്രൂരമായ മര്‍ദനത്തിനുശേഷമാണ് ദറിനെ ജീപ്പില്‍ ബന്ധിച്ചതെന്ന് പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 28 ഗ്രാമങ്ങളിലൂടെ ദറിനെയുമായി സൈന്യം പര്യടനം നടത്തി. കെട്ടിയിട്ട മനുഷ്യനെയുമായി സൈനിക ജീപ്പ് കുതിക്കുന്നത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ വലിയ വാര്‍ത്തയായി.മേജര്‍ ഗൊഗോയിക്ക് ഇതിന്റെ പേരില്‍ സൈന്യം പ്രത്യേക ആദരവും നല്‍കി.
കഴിഞ്ഞ ജൂലൈയില്‍ ജമ്മുകശ്മീര്‍ മനുഷ്യാവകാശ കമീഷന്‍ ദറിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കുകയുണ്ടായി. എന്നാല്‍, അത് കൊടുക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ പി.ഡി.പിബി.ജെ.പി സഖ്യ സര്‍ക്കാര്‍ ആവശ്യം നിരസിക്കുകയായിരുന്നു. ഇതിനെതിരെ കശ്മീരിലെ മനുഷ്യാവകാശ സംഘടന പ്രവര്‍ത്തകന്‍ മുഹമ്മദ് അഹ്‌സാന്‍ ഉണ്‍ടൂ ജമ്മുകശ്മീര്‍ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. ഒരു ദിവസം ദറിന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഉണ്‍ടൂ പറയുന്നു. സൈന്യം