X
    Categories: indiaNews

കര്‍ഷകനിയമം പിന്‍വലിക്കുംവരെ പ്രക്ഷോഭമെന്ന് കോണ്‍ഗ്രസ് ; ട്രാക്ടര്‍ റാലിയുമായി കമല്‍നാഥ്

ഭോപ്പാല്‍: കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന്റെ ട്രാക്ടര്‍ റാലി. ചിന്ദ്വാര പ്രദേശത്ത് നടന്ന റാലിയിലാണ് കമല്‍നാഥ് പങ്കെടുത്തത്.

റാലിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ കമല്‍നാഥ് വിമര്‍ശിച്ചു. കാര്‍ഷിക നിയമത്തില്‍ കേന്ദ്രം പിടിവാശി ഉപേക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനകം നിരവധി കര്‍ഷകരുടെ ജീവനാണ് നഷ്ടമായത്. നിയമം പിന്‍വലിക്കുന്നതുവരെ പിന്നോട്ടില്ലെന്നും കമല്‍നാഥ് വ്യക്തമാക്കി. മുതീര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ്വിജയ് സിംഗും പങ്കെടുത്തു.

കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ കര്‍ഷകനേതാക്കളുമായി നടത്തിയ 9ാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. 19ന് വീണ്ടും ചര്‍ച്ചയുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: