X

കർഷകരും തൊഴിലാളികളും മന്ത്രിമാരും ഭയക്കുന്നു; സർവമേഖലകളിലും ഭയം; മോദിക്കെതിരെ രാഹുൽ ഗാന്ധി

 2024 കേന്ദ്ര ബജറ്റ് ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയിൽ നിലനിൽക്കുന്നത് ഭയത്തിന്റെ അന്തരീക്ഷമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കർഷകരും തൊഴിലാളികളും മന്ത്രിമാരും ഭയത്തോടെയാണ് ജീവിക്കുന്നതെന്നായിരുന്നു രാഹുലിന്റെ പരാമർശം.
‘ഇന്ത്യയിൽ ഭയത്തിൻ്റെ അന്തരീക്ഷമുണ്ട്, ആ ഭയം നമ്മുടെ രാജ്യത്തിൻ്റെ എല്ലാ ഭാഗങ്ങളിലും വ്യാപിച്ചിരിക്കുന്നു. പ്രശ്നം ബി.ജെ.പിയിൽ ഒരാൾക്ക് മാത്രമേ പ്രധാനമന്ത്രിയാകാൻ അനുവാദമുള്ളൂ എന്നതാണ്. ഈ ഭയം രാജ്യത്തുടനീളം വ്യാപിച്ചിരിക്കുന്നു. മന്ത്രിമാർ ഭയക്കുന്നു, കർഷകർ ഭയക്കുന്നു, തൊഴിലാളികൾ ഭയക്കുന്നു. എന്തുകൊണ്ടാണ് ഈ ഭയം ഇത്ര ആഴത്തിൽ പടരുന്നത് എന്നാണ് ഞാൻ ചോദിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
രാജ്യത്തെ കർഷകരെ അവഗണിക്കുന്ന നിലപാടാണ് മോദിയുടേത്. അത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും രാഹുൽ പറഞ്ഞു. എൻ.ഡി.എ ചെയ്യാത്ത കാര്യങ്ങൾ തങ്ങൾ കർഷകർക്കുവേണ്ടി ചെയ്യുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
‘ ഞാൻ രാജ്യത്തെ കർഷകരോട് പറയുന്നു. എൻ.ഡി.എ നിങ്ങൾക്ക് തരാത്തത് ഞങ്ങൾ നൽകുഎം. കാർഷിക ഉത്പന്നങ്ങൾക്ക് മിനിമം താങ്ങു വില ഞങ്ങൾ ഉറപ്പാക്കും. ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ട്. എം.എസ്‌.പി ക്കുള്ള ബിൽ ഞങ്ങൾ സഭയിൽ പാസാക്കും. ഈ ബജറ്റിന് മുമ്പ് മധ്യവർഗം പ്രധാനമന്ത്രി മോദിയെ പിന്തുണച്ചിരുന്നു. അവർ അദ്ദേഹത്തിന്റെ നിർദേശ പ്രകാരം കൊവിഡ് സമയത്ത് പ്ലേറ്റുകൾ കൊട്ടി. മോദിയുടെ നിർദേശങ്ങൾ അവർ അനുസരിക്കുന്നു. എന്നാൽ ഈ ബജറ്റിലൂടെ കേന്ദ്രം അവർക്കെതിരെയും കുത്തി,’ രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇന്ത്യയെ ചക്രവ്യൂഹത്തില്‍ കുരുക്കുന്നുവെന്നും. ചക്രവ്യൂഹം നിയന്ത്രിക്കുന്നത് അദാനിയും അംബാനിയും അടക്കമുള്ള ആറ് പേരാണെന്നും രാഹുല്‍ ബജറ്റ് ചര്‍ച്ചയില്‍ പറഞ്ഞു.

webdesk14: