ന്യൂഡല്‍ഹി: ഡല്‍ഹിയിലേക്ക് നടത്തിയ ട്രാക്ടര്‍ റാലി സംഘര്‍ഷത്തില്‍ കലാശിച്ചതിന് പിന്നാലെ വിശദീകരണവുമായി കര്‍ഷകര്‍ രംഗത്ത്. സമാധാനപരമായി നടത്തിയ കര്‍ഷക റാലി സംഘര്‍ഷത്തിലെത്തിച്ചത് ഡല്‍ഹി പൊലീസാണെന്ന് കര്‍ഷകര്‍ ആരോപിച്ചു. ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ആള്‍ക്ക് കര്‍ഷകരുമായി ബന്ധമില്ലെന്നും വ്യക്തമാക്കി.
കര്‍ഷകര്‍ തെറ്റായ റൂട്ടിലൂടെ സഞ്ചരിച്ചത് ഡല്‍ഹി പൊലീസ് സൃഷ്ടിച്ച ആശയകുഴപ്പംമൂലമാണ്. അതേസമയം, തുടര്‍ നടപടികള്‍ ചര്‍ച്ചചെയ്യാന്‍ കര്‍ഷക സംഘടനകള്‍ ഇന്ന് യോഗം ചേരും. അക്രമസംഭവത്തെ തള്ളികളഞ്ഞ കര്‍ഷകര്‍, സമരവുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി. സമരത്തില്‍ മരിച്ച കര്‍ഷകന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും.
ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ബിജെപിയാണെന്ന ആരോപണവും ചിലകര്‍ഷകനേതാക്കള്‍ ഉയര്‍ത്തുന്നു. ബാഹ്യശക്തികളും സാമൂഹ്യവിരുദ്ധരും സമരത്തില്‍ പ്രശ്‌നമുണ്ടാക്കിയതായി സംയുക്ത കിസാന്‍ മോര്‍ച്ച ഇന്നലെ വ്യക്തമാക്കിയിരുന്നു.ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ നിരവധി കര്‍ഷകര്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു.