X
    Categories: indiaNews

കര്‍ഷക സമരം; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രാജ്യസഭയില്‍

ന്യൂഡല്‍ഹി: കര്‍ഷക സമരം അടിച്ചമര്‍ത്തി ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്യസഭയില്‍ പ്രതിപക്ഷം. കിടങ്ങുകള്‍ കുഴിച്ചും മുള്ളുകമ്പികളും ഇരുമ്പാണികളും പാകി കര്‍ഷകരെ നേരിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. ആത്മഭാഷണത്തിലും പ്രസ്താവനകളിലും മാത്രമാണ് മന്ത്രിമാര്‍ക്ക് താല്‍പര്യമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍ ക്ഷമയില്ലാത്ത സര്‍ക്കാര്‍ വിമര്‍ശിക്കുന്നവരെ ദേശവിരുദ്ധരായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നതെന്ന് ആര്‍ജെഡി എംപി മനോജ് കുമാര്‍ ഝാ പറഞ്ഞു. കൈകൂപ്പി ഞാന്‍ അപേക്ഷിക്കുകയാണ്, കര്‍ഷകരുടെ വേദന മനസ്സിലാക്കൂ. ഈ കടുത്ത ശൈത്യകാലത്തും നിങ്ങള്‍ അവരുടെ വെള്ളവും ശൗചാലയങ്ങളും നല്‍കാതിരിക്കുകയും കിടങ്ങുകള്‍ കുഴിക്കുകയും മുള്ളുകമ്പികള്‍ നിരത്തുകയും ഇരുമ്പാണികള്‍ പാകുകയും ചെയ്യുകയാണ്, മനോജ് കുമാര്‍ ഝാ പറഞ്ഞു.

ഇതുപോലെ കടുത്ത സമീപനം രാജ്യത്തേയ്ക്ക് അതിക്രമിച്ചുകയറുന്ന അയല്‍ രാജ്യങ്ങളോടുപോലും സ്വീകരിച്ചതായി കേട്ടിട്ടില്ല. ആരുടെയെങ്കിലും ട്വീറ്റ് കാരണം ഇന്ത്യയുടെ ജനാധിപത്യം ദുര്‍ബലപ്പെടില്ല. എന്നാല്‍ സര്‍ക്കാരിന്റെ സമീപനംകൊണ്ട് അത് സംഭവിക്കും. പോപ് താരം റിഹാനയുടെ ട്വീറ്റ് സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്നു കാര്‍ഷിക നിമയങ്ങളും കര്‍ഷക വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് എംപി ദിഗ്വിജയ് സിങും ആരോപിച്ചു. ്ര

web desk 1: