X

കര്‍ഷകര്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ കേന്ദ്ര സര്‍ക്കാര്‍; അമരിന്ദര്‍ സിങുമായി ചര്‍ച്ച നടത്താന്‍ അമിത് ഷാ

ഡല്‍ഹി:കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങുമായി ചര്‍ച്ച നടത്താനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വ്യാഴാഴ്ച രാവിലെ 9.30ന് അമരിന്ദര്‍ സിങും അമിത് ഷായും തമ്മില്‍ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം കര്‍ഷകരുമായി ചര്‍ച്ച നടത്തിയിട്ടും പ്രശ്‌ന പരിഹാരമാകാത്ത സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രി പഞ്ചാബ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്നത് എന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നാളെയും ചര്‍ച്ച നടത്തുന്നുണ്ട്. നാളത്തെ ചര്‍ച്ച അവസാന അവസരമായിരിക്കുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.

‘നാളെത്തെ ചര്‍ച്ച കേന്ദ്രസര്‍ക്കാരിന് നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനമെടുക്കാനുള്ള അവസാന അവസരമാണ്. അല്ലെങ്കില്‍ ഈ പ്രക്ഷോഭം കൂടുതല്‍ ശക്തമാകും, സര്‍ക്കാര്‍ വീഴും’ കര്‍ഷക സംഘടനയായ ലോക് സംഘര്‍ഷ് മോര്‍ച്ചയുടെ നേതാവ് പ്രതിഭ ഷിന്‍ഡെ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

 

Test User: