X
    Categories: indiaNews

ഇനി രാജ്യവ്യാപക ട്രെയിന്‍ തടയല്‍; സമരം ശക്തമാക്കാന്‍ കര്‍ഷകസംഘടനകള്‍

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ നടക്കുന്ന സമരപരിപാടികള്‍ ശക്തമാക്കി കര്‍ഷകസംഘടനകള്‍. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ രാജ്യത്തുടനീളമുള്ള ട്രെയിനുകള്‍ തടയുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കി. ഇനിയുള്ള ചര്‍ച്ചകളില്‍ കൃത്യമായ പദ്ധതി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവയ്ക്കാന്‍ തയ്യാറല്ലെങ്കില്‍ രാജ്യമാകെ സ്തംഭിപ്പിക്കുന്ന നിലപാടുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍

കര്‍ഷകസംഘടനകളില്‍ ഭിന്നിപ്പില്ലെന്നും ഐക്യത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും മറ്റ് രീതിയിലുള്ള അഭിപ്രായങ്ങള്‍ അപലപനീയമാണെന്നും കര്‍ഷകര്‍ പറഞ്ഞു.മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പഞ്ചാബിലെ സ്ഥിതി വ്യത്യസ്തമാണ്. രണ്ട് മാസമായി അവിടെ സമരം തുടരുകയാണ്.തിങ്കളാഴ്ച മുതല്‍ കര്‍ഷകര്‍ ഡെപ്യൂട്ടി കമ്മീഷണറെ ഖരാവോ ചെയ്യുമെന്ന് പഞ്ചാബിലെ കര്‍ഷകനേതാവായ ബൂട്ടാസിങ് പറഞ്ഞു. ഇപ്പോള്‍ പഞ്ചാബിലും ഹരിയാനയിലും മാത്രമാണ് ട്രെയിന്‍ തടയുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ രാജ്യവ്യാപകമായി ട്രെയിനുകള്‍ തടയുമെന്ന് അദ്ദേഹം പറഞ്ഞു.

വ്യാപാരികള്‍ക്ക് വേണ്ടിയാണ് നിയമമെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചുകഴിഞ്ഞെന്നും കര്‍ഷകസമരനേതാക്കള്‍ പറയുന്നു. കര്‍ഷകരെ സഹായിക്കുന്ന ചട്ടങ്ങള്‍ നിയമത്തില്‍ നിന്ന് എടുത്തുമാറ്റിയ കേന്ദ്രസര്‍ക്കാര്‍ കൃഷി സംസ്ഥാനസര്‍ക്കാരിന് കീഴിലാണെന്ന് പറഞ്ഞ് കൈകഴുകാന്‍ ശ്രമിക്കുകയാണ്. അങ്ങനെയെങ്കില്‍ രാജ്യവ്യാപകമായി നിലനില്‍ക്കുന്ന ഒരു കൃഷിനിയമം കേന്ദ്രസര്‍ക്കാരിന് നിര്‍മിക്കാനാകില്ലല്ലോ എന്നും കര്‍ഷകര്‍ ചോദിക്കുന്നു.

 

Test User: