X

‘മോദി മാപ്പു പറയണം’, പ്രധാനമന്ത്രി പദവിയില്‍ നിന്ന് രാജിവച്ചൊഴിയണമെന്ന് കര്‍ഷകര്‍

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കിയ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കര്‍ഷക സംഘടനയായ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി.

എന്നാല്‍ പ്രശ്‌ന പരിഹാരത്തിനായി സുപ്രീം കോടതി നിയമിച്ച കമ്മിറ്റിയില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും സ്ഥിതി ഇത്രയും വഷളാകുന്നത് വരെ നിശബ്ദത പാലിച്ച പ്രധാനമന്ത്രി തങ്ങളോട് മാപ്പ് പറയണമെന്നും സംഘടന നേതാക്കള്‍ പറഞ്ഞു.

കര്‍ഷക സമരം ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയാത്ത പ്രധാനമന്ത്രി നരേന്ദ്രമോദി ആ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കണമെന്ന് കര്‍ഷക നേതാവായ സത്‌നാം സിംഗ് പറഞ്ഞു.

അതേസമയം കര്‍ഷക സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ 71 കര്‍ഷകനേതാക്കള്‍ക്കെതിരെയും 900 കര്‍ഷകര്‍ക്കെതിരെയും ഹരിയാന സര്‍ക്കാര്‍ ക്രിമിനല്‍ കേസെടുത്തിട്ടുണ്ട്. അവ പിന്‍വലിക്കണമെന്നും കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി നേതാക്കള്‍ ആവശ്യപ്പെട്ടു.

കര്‍ഷകസമരവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച സമിതിയില്‍ കാര്‍ഷിക നിയമത്തെ പിന്തുണയ്ക്കുന്നവരുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞിരുന്നു.

നിലവില്‍ മൂന്ന് നിയമങ്ങളും സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഒരു വിദഗ്ധ സമിതി രൂപീകരിക്കുമെന്നും ആ സമിതി കര്‍ഷകരുടെ നിലപാടുകള്‍ കേള്‍ക്കുമെന്നും അതിന് ശേഷം എന്തുവേണമെന്ന് തീരുമാനിക്കുമെന്നും അതുവരെ നിയമം നടപ്പാക്കരുതെന്നുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

 

 

Test User: