X

ഒത്തുതീര്‍പ്പ് ശ്രമം പരാജയം; പ്രക്ഷോഭം തുടരുമെന്ന് കര്‍ഷകര്‍

 

മോദി സര്‍ക്കാരിന്റെ കര്‍ഷക നയങ്ങള്‍ക്കെതിരെ ഡല്‍ഹി ഉത്തര്‍ പ്രദേശ് അതിര്‍ത്തിയില്‍ തുടങ്ങിയ പ്രക്ഷോഭം തുടരുമെന്ന് കര്‍ഷകര്‍. വിവിധ കര്‍ഷക സംഘടനാ നേതാക്കളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ചര്‍ച്ച നടത്തിയതിനു ശേഷം ഒത്തുതീര്‍പ്പിലെത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇത്തരം ഊഹങ്ങളെ നിഷേധിക്കുന്നതാണ് കര്‍ഷകരുടെ പ്രതികരണം.

സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ കിസാന്‍ ക്രാന്തി പദയാത്ര എന്ന പേരില്‍ കൂറ്റന്‍ മാര്‍ച്ച് നടത്തിയ കൂറ്റന്‍ മാര്‍ച്ച് അക്രമാസക്തമാവുകയായിരുന്നു. 30,000ത്തിലധികം പേരുള്ള മാര്‍ച്ചായിരുന്നു സംഘര്‍ഷത്തിലേക്ക് നയിച്ചത്. യൂപി ഡല്‍ഹി അതിര്‍ത്തിയില്‍ വെച്ച് പോലീസ് മാര്‍ച്ച് തടഞ്ഞതോടെ ബാരിക്കേഡ് തകര്‍ത്ത് മുന്നേറാന്‍ ശ്രമിച്ച സമരക്കാര്‍ക്കെതിരെ പോലീസ് കണ്ണീര്‍ വാതകവും ദലപീരങ്കിയും പ്രയോഗിക്കുകയുണ്ടായി.

chandrika: