X
    Categories: indiaNews

കര്‍ഷക നിയമം ഒരു വര്‍ഷം നടപ്പാക്കി നോക്കിയിട്ട് ഗുണമില്ലെങ്കില്‍ മാറ്റാം; കേന്ദ്രം

ന്യൂഡല്‍ഹി: കാര്‍ഷികനിയമങ്ങള്‍ ഒരു വര്‍ഷത്തേയ്ക്ക് നടപ്പാക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്രം. നിയമം ഗുണകരമല്ലെങ്കില്‍ മാറ്റം വരുത്താമെന്നും രാജ്‌നാഥ്‌സിങ്.

അതേസമയം കര്‍ഷകസമരത്തില്‍ തുറന്ന മനസോടെ ചര്‍ച്ച നടത്തുമെന്ന് അമിത് ഷാ അറിയിച്ചു. ഇടനിലക്കാരെ ഇല്ലാതാക്കിയെന്ന് കേന്ദ്ര കൃഷിമന്ത്രി പറഞ്ഞു.

മിനിമം താങ്ങുവിലയും കാര്‍ഷിക മേഖലയ്ക്കുള്ള ബജറ്റ് വിഹിതവും കൂട്ടിയെന്നും കൃഷിമന്ത്രി പറഞ്ഞു. ആറു സംസ്ഥാനങ്ങളിലെ കര്‍ഷകരുമായി പ്രധാനമന്ത്രി സംവദിച്ചു. കാര്‍ഷിക പരിഷ്‌കരണങ്ങളുടെ സൂത്രധാരന്‍ വാജ്‌പേയിയാണെന്നും നരേന്ദ്ര മോദി പറഞ്ഞു.

 

 

web desk 1: