ഭുവനേശ്വര്‍: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ് നടത്തുന്ന തുറമുഖം ഉപരോധിച്ച് കര്‍ഷകര്‍. ഒഡിഷയിലെ ധാമ്ര തുറമുഖമാണ് ട്രാക്ടറുകള്‍ കുറുകെയിട്ട് കര്‍ഷകര്‍ ഉപരോധിക്കുന്നത്.
2014ലാണ് ധമ്ര തുറമുഖം അദാനി ടാറ്റയില്‍ നിന്ന് സ്വന്തമാക്കിയത്. ഏറ്റെടുത്ത വര്‍ഷം 1.43കോടി ടണ്‍ ചരക്കുകളാണ് തുറമുഖം കൈകാര്യം ചെയ്തത്.
അതിനിടെ, കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധം 28-ാം ദിവസത്തിലേക്ക് കടന്നു. ദേശീയ കര്‍ഷക ദിനമായ ഇന്ന് സമരത്തിന് പിന്തുണ നല്‍കി കര്‍ഷകര്‍ ഉച്ചഭക്ഷണം ഉപേക്ഷിക്കും. സമരക്കാരെ കേന്ദ്രസര്‍ക്കാര്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് ക്ഷണിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കര്‍ഷക സംഘടനകള്‍ ഇന്ന് യോഗം ചേരുന്നുണ്ട.