X

കര്‍ഷകരുടെ പ്രതിഷേധം; 20 മിനിറ്റ് ഫ്‌ളൈ ഓവറില്‍ കുടുങ്ങി പ്രധാനമന്ത്രി

കര്‍ഷകരുടെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി പഞ്ചാബിലെ റാലി ഉപേക്ഷിച്ചു. ഇരുപത് മിനിറ്റിനടുത്താണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കര്‍ഷകരുടെ പ്രതിഷേധത്തെതുടര്‍ന്ന് ഫ്‌ളൈ ഓവറില്‍ കുടുങ്ങിയത്. സംഭവത്തില്‍ കനത്ത സുരക്ഷാ വീഴ്ച നടന്നതായി കുറ്റപ്പെടുത്തിയ കേന്ദ്ര അഭ്യന്തര വകുപ്പ് പഞ്ചാബ് സര്‍ക്കാറില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.

കര്‍ഷകരുടെ ശക്തമായ പ്രതിഷേധം നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ്. അറസ്റ്റിലായ കര്‍ഷകരെ വിട്ടയിക്കണമെന്നും സമരത്തിനിടെ മരിച്ചവരുടെ കുടുംബത്തിന് ഒരുകോടി രൂപ ധനസഹായം അനുവദിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ട്. ലഖിംപുരില്‍ മന്ത്രിയുടെ മകന്‍ കര്‍ഷകരെ വാഹനം ഇടിച്ച് കൊലപെടുത്തിയ സംഭവത്തില്‍ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയെ പുറത്തക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുടെ ആദ്യ പരിപാടി ഫിറോസ്പൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ദേശീയ രക്തസാക്ഷി മെമ്മോറിയത്തില്‍ ആയിരുന്നു. പതിനായിരത്തോളം വരുന്ന സുരക്ഷാഭടന്മാരെയാണ് പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി ഫിറോസ്പൂര്‍ ജില്ലയില്‍ സജീവമാക്കിയിരിക്കുന്നത്. കൃഷി നിയമങ്ങള്‍ പിന്‍വലിച്ചതിന് ശേഷം ആദ്യമായാണ് പഞ്ചാബിലേക്ക് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നത്.

പ്രധാനമന്ത്രി ഹെലികോപ്ടറില്‍ പോകാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെന്നും യാത്ര റോഡ് മാര്‍ഗമാക്കിയത് അവസാന നിമിഷമാണെന്നും പറഞ്ഞ പഞ്ചാബ് മുഖ്യമന്ത്രി ഛരണ്‍ജിത് ഛന്നി സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് സംഭവത്തിന് പിന്നാലെ പ്രതികരിച്ചിരുന്നു.

Test User: