X

പ്രക്ഷോഭം ശക്തമാക്കി കര്‍ഷകര്‍; പ്രതിപക്ഷ നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് രാഷ്ട്രപതിയുമായി ചര്‍ച്ച നടത്തുക.

അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടനകള്‍ ഇന്ന് യോഗം ചേരും. കര്‍ഷക പ്രക്ഷോഭം തുടരുമ്പോഴും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന കര്‍ക്കശ നിലപാട് കേന്ദ്രം സ്വീകരിക്കുന്ന സാഹചര്യത്തിലാണ് രാഷ്ട്രപതിയെ നേരിട്ട് കാണാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചത്.

വൈകിട്ട് 5 മണിക്ക് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള 5 അംഗ സംഘം രാഷ്ട്രപതിയെ കണ്ട് വിഷയത്തില്‍ ഇടപെടണം എന്ന് അഭ്യര്‍ത്ഥിക്കും.എന്‍സി പി നേതാവ് ശരദ് പവാര്‍,സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ, ഡിഎംകെ നേതാവ് ടി ആര്‍ ബാലു എന്നിവരാണ് സംഘത്തില്‍.24 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒപ്പ് വെച്ച നിവേദനം രാഷ്ട്രപതിക്ക് സമര്‍പ്പിക്കും.

web desk 1: