ന്യൂഡല്‍ഹി: കാര്‍ഷിക നിയമം പാര്‍ലമെന്റില്‍ പിന്‍വലിക്കും വരെ സമരം തുടരാന്‍ തീരുമാനം. സംയുക്ത കിസാന്‍ മോര്‍ച്ച നേതൃയോഗത്തിലാണ് തീരുമാനം. വിവാദ നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ തുടര്‍ന്ന് ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച യോഗം ചേരുകയായിരുന്നു.
നിയമം റദ്ദാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാതെ സമരത്തില്‍ നിന്ന് പിന്‍വാങ്ങേണ്ട എന്നതാണ് തീരുമാനം.