ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പാസാക്കിയ കര്‍ഷക ബില്ലിനു മേലുള്ള കര്‍ഷക പ്രതിഷേധത്തില്‍ വിറങ്ങലിച്ച് കേന്ദ്ര സര്‍ക്കാര്‍. കര്‍ഷക ദ്രോഹ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ പത്തു ദിവസമായി ഡല്‍ഹിയില്‍ കര്‍ഷക സംഘടനകളുടെ കൂറ്റന്‍ പ്രക്ഷോഭങ്ങള്‍ അരങ്ങേറുകയാണ്. നിയമം ഭേദഗതി ചെയ്യുക എന്നതില്‍ കുറഞ്ഞ ഒരു തീരുമാനവും കര്‍ഷകര്‍ അംഗീകരിച്ചില്ല. പലവട്ടം നടന്ന ചര്‍ച്ചകളെല്ലാം പാളിപ്പോയി. ഇതേ തുടര്‍ന്ന് ചൊവ്വാഴ്ച രാജ്യവ്യാപക ബന്ദും പ്രഖ്യാപിച്ചു.
ഈ സാഹചര്യത്തില്‍ നിയമം ഭേദഗതി ചെയ്യുന്നതിന് കേന്ദ്രം തയാറായേക്കുമെന്നാണ് സൂചന. ഇന്ന് നടക്കുന്ന അഞ്ചാംഘട്ട ചര്‍ച്ചകള്‍ക്കു മുന്നോടിയായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമര്‍ എന്നിവര്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ അടിയന്തര യോഗം ചേരുകയാണ്.
കേന്ദ്രം നിയമം ഭേദഗതി വരുത്തുമെന്ന പ്രതീക്ഷയില്‍ ഡല്‍ഹി അതിര്‍ത്തിയില്‍ ആയിരക്കണക്കിന് കര്‍ഷകരാണ് ക്യാമ്പ് ചെയ്യുന്നത്.