ലഖ്നൗ: കര്‍ഷക സമരക്കാര്‍ക്കിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ വാഹനവ്യൂഹം ഇടിച്ചു കയറി രണ്ടു പേര് മരിച്ചു. എട്ട് കര്‍ഷകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കേന്ദ്ര മന്ത്രിയുടെ മകന് ആശിഷ് മിശ്രയാണ് വണ്ടിയോടിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഞായറാഴ്ച വൈകീട്ടോടെയാണ് സംഭവം.
കേന്ദ്രമന്ത്രി അജയ്കുമാര്‍ മിശ്രയും യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗരിയയും പങ്കെടുക്കുന്ന പരിപാടിക്കെതിരെ പ്രതിഷേധിക്കുകയായിരുന്ന കര്‍ഷകര്‍ക്കിടയിലേക്കാണ് വണ്ടി ഇടിച്ചു കയറിയത്.
കേന്ദ്രമന്ത്രിയുടെ പരിപാടിക്കെതിരേ റോഡിന്റെ ഇരുവശങ്ങളില്‍ നിന്ന് പ്രതിഷേധിച്ച കര്‍ഷകര്‍ക്കിടയിലേക്കാണ് വാഹനം ഇടിച്ചുകയറിയതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആരോപിച്ചു. അതേസമയം കര്‍ഷകരുടെ മരണം സ്ഥിരീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരോ ജില്ലാ ഭരണകൂടമോ ഇതുവരെ തയ്യാറായിട്ടില്ല.