X

കര്‍ഷക സമരം ആറാം മാസത്തിലേക്ക്; ഇന്ന് കരിദിനം, മോദിയുടെ ചിത്രങ്ങള്‍ കൂട്ടിയിട്ട് കത്തിക്കും

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടത്തുന്ന രാജ്യവ്യാപക സമരം ആറാം മാസത്തിലേക്ക്. കര്‍ഷകര്‍ ഇന്ന് കരിദിനം ആചരിക്കും. 2014 മെയ് 26ന് പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റതിന്റെ ഏഴാം വാര്‍ഷികം കൂടിയായ ഇന്ന് പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് കര്‍ഷകര്‍ പ്രതിഷേധിക്കും.

സമരം നടക്കുന്ന പ്രദേശങ്ങളില്‍ ട്രാക്ടറുകളിലും മറ്റുമായി മുദ്രാവാക്യം വിളിച്ചും കരിങ്കൊടി കാണിച്ചും പ്രതിഷേധിക്കാനാണ് കര്‍ഷക നേതാക്കളുടെ ആഹ്വാനം.

കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളുമടക്കം 12 പ്രതിപക്ഷ പാര്‍ട്ടികളാണ് കരിദിനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഐക്യദാര്‍ഢ്യത്തിന് നന്ദി അറിയിച്ച കര്‍ഷകര്‍ പിന്തുണ സ്വീകരിക്കുകയും ചെയ്തു.

രാജ്യ വ്യാപകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമകള്‍, ചിത്രങ്ങള്‍ എന്നിവ കൂട്ടിയിട്ട് കത്തിക്കും.

 

 

web desk 1: