X
    Categories: indiaNewspolitics

സമരവേദിയൊഴിയില്ലെന്ന് കര്‍ഷകര്‍; പുലര്‍ച്ചെവരെ നീണ്ടുനിന്ന ചെറുത്ത് നില്‍പ്പ്, ഒടുവില്‍ പൊലീസ് പിന്‍മാറി

ന്യൂഡല്‍ഹി: ഗാസിപൂരിലെ കര്‍ഷകരുടെ സമരവേദി ഒഴിപ്പിക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്‍മാറി ജില്ലാ ഭരണകൂടവും പൊലീസും. കര്‍ഷകരുടെ ചെറുത്തുനില്‍പ്പിനെ തുടര്‍ന്നാണ് പിന്‍മാറ്റം. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലെ ഗാസിപൂരില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്നാണ് പൊലീസ് കര്‍ഷകര്‍ക്ക് അന്ത്യശാസനം നല്‍കിയത്.

ജില്ലാ മജിസ്‌ട്രേറ്റ് അടക്കം ഉന്നത ഉദ്യോഗസ്ഥരും വന്‍പൊലീസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു.
എന്നാല്‍ കര്‍ഷകര്‍ നിലപാടിയില്‍ ഉറച്ച് നിന്നതോടെ ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ ഉദ്യോഗസ്ഥസംഘം മടങ്ങുകയായിരുന്നു.

ഗാസിപൂരില്‍ നാല് കമ്പനി ദ്രുതകര്‍മ്മസേനയെ വിന്യസിച്ചിട്ടുണ്ട്. അതേസമയം, ഗാസിപൂര്‍ സമരവേദി ഒഴിയില്ലെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: