കര്‍ഷക സമരത്തില്‍ ആശങ്ക ഉയര്‍ത്തി സുപ്രീംകോടതി. സമരം കോവിഡ് വ്യാപനത്തിന് കാരണമാകുമോ എന്ന് സുപ്രീംകോടതി. സമരക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നും കോടതി. കേന്ദ്ര സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു.
അതിനിടെ, വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകരുടെ ട്രാക്റ്റര്‍ റാലി തുടങ്ങി. സിംഘു, തിക്രി, ഷാജഹാന്‍പൂര്‍, പല്‍വല്‍, ഗാസിപൂര്‍ അതിര്‍ത്തികളിലാണ് റാലി. റിപ്പബ്ലിക്ക് ദിനത്തില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച ട്രാക്റ്റര്‍ പരേഡിന് മുന്നോടിയായാണ് ഇന്നത്തെ റാലി. 15 ദിവസത്തെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കും തുടക്കമായി. 18ന് വനിതകള്‍ അണിനിരക്കുന്ന പ്രതിഷേധവും നടത്തും.