X

കര്‍ഷകര്‍ക്ക് പിന്തുണ; 15ന് രാജ്യവ്യാപക പ്രക്ഷോഭം നടത്താന്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ പിന്തുണച്ചും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടും കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭം നടത്തും. അടുത്ത വെള്ളിയാഴ്ചയാണ് പ്രക്ഷോഭം. കിസാന്‍ അധികാര്‍ ദിവസമായി ആചരിക്കുന്ന അന്ന് രാജ്ഭവനുകള്‍ ഉപരോധിക്കും. സമൂഹ മാധ്യമങ്ങളിലൂടെയും പ്രചാരണം നടത്തും.

സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാന ചുമതലയുള്ളവരുടേയും യോഗത്തിലാണ് തീരുമാനം. ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യവും കോണ്‍ഗ്രസ് ഉയര്‍ത്തും.

അതേസമയം കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കാന്‍ സുപ്രിംകോടതി നിര്‍ദേശിക്കുന്ന സമിതിയോട് കേന്ദ്രസര്‍ക്കാര്‍ യോജിക്കുമെന്ന് സൂചനയുണ്ട്. സമിതിയില്‍ സമരത്തിലില്ലാത്ത സംഘടനകളെയും ഉള്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും. സുപ്രിംകോടതി ഇടപെട്ടാലും നിയമങ്ങള്‍ റദ്ദാക്കുന്നത് വരെ മടങ്ങില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.

 

web desk 1: