X
    Categories: indiamain storiesNews

ഗാസിപ്പുര്‍ ഒഴിയണമെന്ന് കര്‍ഷകരോട് യു.പി പൊലീസ്; മേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു

ഗാസിപൂര്‍: സമരംചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ കര്‍ഷന നടപടിക്കൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഗാസിപൂരില്‍നിന്ന്  മാറണമെന്ന് കാണിച്ച് ജില്ലാ ഭരണകൂടം കര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കി. ഗാസിപൂരിലെ സമരവേദികളിലെ വൈദ്യുതി ബന്ധവും കുടിവെള്ള വിതരണവും വിച്ഛേദിച്ചതായി കര്‍ഷകനേതാക്കള്‍ പ്രതികരിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഈമേഖലയില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

അതേസമയം, കര്‍ഷകസമരത്തില്‍ അക്രമം നടത്തിയ ദീപ് സിദ്ധുവിനെ കര്‍ഷകര്‍ തടഞ്ഞുവെക്കുന്ന വീഡിയോ പുറത്തുവന്നു. കര്‍ഷകരില്‍ നിന്ന് ഓടി രക്ഷപ്പെടുന്ന സിദ്ധുവിന്റെ വീഡിയോആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ട്രാക്ടര്‍ റാലിയ്ക്കിടെ പ്രക്ഷോഭം നടത്തിയതിന് സിദ്ധുവിനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: