X
    Categories: CultureMoreViews

10 ദിവസം അവധിയെടുത്ത് വിപണി സ്തംഭിപ്പിക്കും; കേന്ദ്രത്തിനെതിരെ പുതിയ സമരമുഖം തുറന്ന് കര്‍ഷകര്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ പുതിയ സമരമുഖം തുറക്കുന്നു. പത്ത് ദിവസം അവധിയെടുത്ത് വിപണി സ്തംഭിപ്പിച്ച് കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് കര്‍ഷകര്‍ ലക്ഷ്യമിടുന്നത്. ജൂണ്‍ ഒന്ന് മുതല്‍ 10 വരെ പച്ചക്കറി, പാല്‍ ഉള്‍പ്പെടെ ഭക്ഷ്യവസ്തുക്കള്‍ ഒന്നും വിപണിയില്‍ വില്‍ക്കരുതെന്ന് കര്‍ഷകര്‍ ആഹ്വാനം ചെയ്തു.

മഹാരാഷ്ട്രയിലെ കര്‍ഷകര്‍ നടത്തിയ മഹാറാലി വന്‍ വിജയമായെങ്കിലും തുടര്‍ന്നുണ്ടായ സമരങ്ങള്‍ക്ക് അത്ര പ്രധാന്യം ലഭിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് വിപണി സ്തംഭിപ്പിച്ച് രാജ്യവ്യാപക പ്രക്ഷോഭത്തിന് കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്. കര്‍ഷക സംഘടനകള്‍ ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ മേധാവി ഗുര്‍നാം സിങ് ചാഡുനി മാധ്യമങ്ങളോട് പറഞ്ഞു. മറ്റു മാര്‍ഗങ്ങളില്ലാതെയാണ് കടുത്ത തീരുമാനത്തിലേക്ക് നീങ്ങാന്‍ തങ്ങള്‍ നിര്‍ബന്ധിതരായതെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: