ഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കര്‍ഷകര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. നാളത്തെ കേന്ദ്രവുമായുള്ള ചര്‍ച്ചയില്‍ നിന്നും കര്‍ഷകര്‍ പിന്മാറി.
നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ചില ഉറപ്പുകള്‍ നല്‍കുമെന്ന് എഴുതിനല്‍കാമെന്നുമാണ് ആഭ്യന്തര മന്ത്രി പറഞ്ഞത്. എന്നാല്‍ നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.
തുടര്‍ നടപടികള്‍ ആലോചിക്കാന്‍ കാര്‍ഷിക സംഘടനകള്‍ നാളെ യോഗം ചേരും.സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ നാളത്തെ കര്‍ഷകരുടെ യോഗത്തില്‍ ചര്‍ച്ചചെയ്യും.
എന്നാല്‍ കാര്‍ഷിക നിയമം പിന്‍വലിക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് കിസാന്‍ സഭാ നേതാവ് ഹനാന്‍ മൊള്ള മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.