ബിജെപി ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 100 സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മ്മിക്കും എന്ന് പറഞ്ഞു പാലിച്ചില്ല. കൊവിഡ് വന്നപ്പോള്‍ ഒരുപാട് പേര്‍ വഴിയില്‍ മരിച്ചുവീണു. ഓക്‌സിജനും വെന്റിലേറ്ററും ലഭിച്ചില്ല. അപ്പോള്‍ നരേന്ദ്രമോദി കയ്യടിക്കാന്‍ പറഞ്ഞു. കയ്യടി കൊണ്ടാ പ്രയോജനമില്ലെന്ന് കണ്ടപ്പോള്‍ മൊബൈല്‍ ലൈറ്റ് തെളിയിക്കാന്‍ പ്രധാനമന്ത്രി പറഞ്ഞു.
ഭരണഘടനയുടെ പകര്‍പ്പ് ഉയര്‍ത്തിപ്പിടിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു. ചരിത്രത്തിലാദ്യമായി ഈ തെരഞ്ഞെടുപ്പ് ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം. റാണി ലക്ഷ്മിഭായിയുടെ കര്‍മ്മഭൂമിയില്‍ താന്‍ ഉറപ്പു നല്‍കുന്നു. നരേന്ദ്രമോദിയും ആര്‍എസ്എസും എന്നല്ല ലോകത്തിലെ ഒരു ശക്തിയെയും ഈ ഭരണഘടന തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ഹരിയനയില്‍ അരവിന്ദ് കേജ്രിവാളിന്റെ റോഡ് ഷോ ആരംഭിച്ചു. വരുന്ന ജൂലൈയില്‍ ജാന്‍സിയിലെ ആളുകള്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുമ്പോള്‍, 8500 രൂപ വന്നിട്ടുണ്ടാകും. ബിജെപി ഭരണത്തില്‍ ഏറ്റവും വേദനിപ്പിക്കപ്പെട്ടിട്ടുള്ളത് കര്‍ഷകര്‍. അതിനാല്‍ ഇന്ത്യ സഖ്യത്തിന്റെ സര്‍ക്കാര്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളും.
നരേന്ദ്രമോദി യുവാക്കളോട്, അഴുക്ക് ചാലില്‍ നിന്നും പൈപ്പിട്ട ഗ്യാസ് എടുത്ത് പക്കോഡ ഉണ്ടാക്കി വില്‍ക്കാന്‍ പറഞ്ഞു. ഇന്ത്യ സഖ്യം സര്‍ക്കാര്‍ രൂപീകരിച്ചാല്‍ കോടിക്കണക്കിന് യുവാക്കളെയും കോടിക്കണക്കിന് സ്ത്രീകളെയും ലക്ഷാധിപതികള്‍ക്കും. ജി എസ് ടി ഭേദഗതി ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
അഗ്‌നി വീര്‍ പദ്ധതി ചവറ്റുകുട്ടയില്‍ എറിയും. ബുന്ദേല്‍ഖണ്ഡില്‍ പ്രതിരോധ ഫാക്ടറി തുടങ്ങും എന്ന് പറഞ്ഞ് മോദി ജനങ്ങളെ വഞ്ചിച്ചു. ഇന്ത്യ സഖ്യത്തിന്റെ സര്‍ക്കാര്‍ വന്നാല്‍ മോദി നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ സൗജന്യ റേഷന്‍ നല്‍കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.