കര്‍ഷകര്‍ യാചകരല്ലെന്നും ഉല്‍പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില തേടാനുള്ള അവകാശം അവര്‍ക്കുണ്ടെന്നും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. സംസ്ഥാനത്ത് നിന്ന് നെല്ല് വാങ്ങുന്നതില്‍ 24 മണിക്കൂറിനകം കേന്ദ്ര സര്‍ക്കാര്‍ പ്രതികരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ കേന്ദ്രം ഇനിയും പ്രതികരിച്ചില്ലെങ്കില്‍ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. കര്‍ഷകരുടെ വികാരം കൊണ്ട് കളിക്കരുതെന്നും സര്‍ക്കാറിനെ താഴെ ഇറക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നും ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധ റാലിയില്‍ റാവു പറഞ്ഞു. പാര്‍ട്ടി എം.പിമാരും, എം.എല്‍.എമാരും മന്ത്രിമാരും ധര്‍ണയില്‍ പങ്കെടുത്തു.