X
    Categories: indiaNews

ബിജെപി നേതാക്കളെയും പ്രവര്‍ത്തകരെയും വിലക്കാന്‍ ആഹ്വാനം ചെയ്ത് യു.പിയിലെ കര്‍ഷക ഗ്രാമങ്ങള്‍

ലക്‌നൗ: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തോട് മുഖം തിരിഞ്ഞ് നില്‍ക്കുന്ന ബിജെപി തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കര്‍ഷകര്‍.പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഗായിസാബാദ്, ബിജിനോര്‍, ഷാംലി തുടങ്ങിയ ഗ്രാമങ്ങളില്‍ ബിജെപിയെ പടിക്ക് പുറത്തുനിര്‍ത്തണമെന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.

ലോണി എം.എല്‍.എ നന്ദ കിഷോര്‍ ഗുര്‍ജറിനെ ബഹിഷ്‌കരിക്കണമെന്ന ബാനറുകള്‍ പ്രത്യക്ഷപ്പെട്ടത് ബന്‍തല ഗ്രാമത്തിലാണ്. ജനുവരി 28ന് ഗാസിപൂരില്‍ കര്‍ഷകര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടവരില്‍ ഗുര്‍ജറും സംഘവുമുണ്ടായിരുന്നെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാക്കള്‍ പറയുന്നു.
നന്ദ കിഷോര്‍ ഗുര്‍ജറിനെതിരായ നടപടി പ്രാദേശിക ബി.ജെ.പി നേതാക്കളും രഹസ്യമായി ശരി വെക്കുന്നുണ്ട്. ഗുര്‍ജാറിന്റെ ഇടപെടല്‍ കാരണം കര്‍ഷകര്‍ ബിജെപിക്ക് എതിരായെന്നാണ് വിമര്‍ശനം.

ബിജ്‌നോറിലെ റാഷിദ്പുരിലെ പോസ്റ്ററുകളിലുള്ളത് ബി.ജെ.പി നേതാക്കള്‍ക്കും അനുയായികള്‍ക്കും ഗ്രാമങ്ങളിലേക്ക് പ്രവേശനം നല്‍കില്ലെന്നാണ്. കര്‍ഷകര്‍ക്ക് എതിരായി നില്‍ക്കുന്നവരെ ബഹിഷ്‌കരിക്കണമെന്നാണ് മുസഫര്‍ നഗറിലെയും ബാഗ്പതിലെയും പഞ്ചായത്ത് യോഗങ്ങളിലുണ്ടായ ആഹ്വാനം.

അതേസമയം, ഭാരതീയ കിസാന്‍ യൂണിയനല്ല പോസ്റ്ററുകള്‍ക്ക് പിന്നിലെന്നും പ്രാദേശികമായ പ്രതിഷേധമാവുമെന്നും ബികെയു ജനറല്‍ സെക്രട്ടറി യുഥ്‌വിര്‍ സിങ് പറഞ്ഞു.

Test User: