അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തിരിച്ചടി നേരിട്ടതിന് കാരണം കര്‍ഷക രോഷവും യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മയുമാണെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ജെ.എന്‍ സിങ്. ഗുജറാത്ത് ചേംബര്‍ ഓഫ് കൊമേഴ്‌സിന് കീഴിലുള്ള അപ്പാരല്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ 12ാം പ്രാദേശിക കാര്യാലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണകക്ഷിക്കെതിരെ കര്‍ഷക വികാരം ശക്തമായിരുന്നു, പ്രത്യേകിച്ചും സൗരാഷ്ട്രയില്‍. അവര്‍ അവരുടെ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. തൊഴിലില്ലായ്മയും തിരിച്ചടിയുടെ പ്രധാനപ്പെട്ട ഘടകമായിരുന്നു – അദ്ദേഹം പറഞ്ഞു.
തെരഞ്ഞെുപ്പില്‍ 182 സീറ്റില്‍ 99 സീറ്റ് മാത്രം നേടിയാണ് തുടര്‍ച്ചയായി ആറാം വര്‍ഷവും ബി.ജെ.പി അധികാരത്തിലെത്തിയത്. 2012ലെ 115ല്‍ നിന്നാണ് ബി.ജെ.പി 99ലേക്ക് ചുരുങ്ങിയത്. കോണ്‍ഗ്രസ് 77 സീറ്റില്‍ വിജയിച്ചിരുന്നു. കര്‍ഷക പ്രതിഷേധങ്ങള്‍ക്ക് വേദിയായ സൗരാഷ്ട്രയിലെ 48 സീറ്റില്‍ 19 ഇടത്ത് മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്. കോണ്‍ഗ്രസിന് 28 സീറ്റു കിട്ടി. 2012ല്‍ ബി.ജെ.പി 30 ഇടത്തും കോണ്‍ഗ്രസ് 15 ഇടത്തുമാണ് വിജയിച്ചിരുന്നത്.