X

ഫാരിസ് അബൂബക്കര്‍ പിണറായി വിജയന്റെ വിശ്വസ്തന്‍; ഫാരിസ്-ശോഭ ഭൂമിയിടപാട് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ‘ലീഡ്’ എഡിറ്റര്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ‘ലീഡ്’ എഡിറ്റര്‍ സന്ധ്യ രവിശങ്കര്‍ രംഗത്ത്.ഫാരിസ് അബൂബക്കറും ശോഭ ഡെവലപ്പേഴ്സും തമ്മില്‍ ദുരൂഹമായ നിരവധി ഇടപാടുകള്‍ നടന്നിട്ടുണ്ട് എന്നാണ് ആരോപണം.ഫാരിസ് അബൂബക്കര്‍ പിണറായി വിജയന്റെ വിശ്വസ്തനാണെന്നും സംഭവത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്നും അവര്‍ പറയുന്നു.

ശോഭ ഡെവലപ്പേഴ്‌സ് തണ്ണീര്‍ത്തടങ്ങള്‍ അടക്കം നിരവധി ഭൂമി നികത്തി. കടലാസ് കമ്പനികള്‍ ഉപയോഗിച്ചാണ് 1500 ഏക്കറോളം വാങ്ങിക്കൂട്ടിയത്. ഈ ഇടപാടുകളില്‍ നിന്നുള്ള 552 കോടി രൂപയോളം പോയത് വിദേശത്തേക്കാണ്. യുഎഇ, യുഎസ് എന്നീ രാജ്യങ്ങളിലേക്കാണ് ഈ പണം കടത്തിയിരിക്കുന്നത്. വാര്‍ത്ത പുറത്തുവന്ന ശേഷം ഒരു അന്വേഷണ ഏജന്‍സി ബന്ധപ്പെട്ടിരുന്നുവെന്നും സന്ധ്യ രവിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

 

webdesk11: