ടിപ്പു രാജ്യദ്രോഹിയല്ലെന്നു പറഞ്ഞാല്‍ അവര്‍ തന്നെയും രാജ്യദ്രോഹിയാക്കുമെന്ന്
കവിയും തിരാക്കഥാകൃത്തുമായ ജാവേദ് അക്തര്‍.പല രാഷ്ട്രീയ നേതാക്കളുടേയും പാര്‍ട്ടികളുടേയും വിചാരം അവര്‍ രാജ്യത്തേക്കാള്‍ വല്ലുതാണെന്നാണ്. ആരും രാജ്യത്തേക്കാള്‍ വലുതല്ലെ അദ്ദേഹം പറഞ്ഞു.സത്യ ആജ്തക് യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജാവേദ് അക്തര്‍.
ഇന്ത്യയില്‍ രാജ്യസ്‌നേഹത്തിന്റെ നിര്‍വചനം പലരും മാറ്റിയിരുക്കുന്നു. അവര്‍ അവരുടെ താല്‍പര്യങ്ങളെ രാജ്യസ്‌നേഹമായി എഴുതിചേര്‍ക്കുന്നു. അത് ആരെങ്കിലും ചോദ്യം ചെയ്താല്‍ അവരെ ദേശീയവിരുദ്ധരായി ചിത്രീകരിക്കുന്നു. പല രാഷ്ട്രീയ നേതാക്കളുടെ പെരുമാറ്റവും പ്രവര്‍ത്തിയും കാണുമ്പോള്‍ അവര്‍ രാജ്യത്തെക്കാള്‍ വലിയ വരായി എന്ന മട്ടിലാണ്. എന്നാല്‍ രാഷ്ട്രത്തേക്കാള്‍ വലുതല്ല ആരും എന്ന കാര്യം മറക്കരുത് . രാജ്യത്തിന് മുകള്‍ ചക്രവര്‍ത്തിമാരും സെകുലര്‍ മുസ്‌ലിമുകളും നല്‍കിയ സംഭാവനകള്‍ ഇവര്‍ ബോധപൂര്‍വ്വം മറക്കുന്നു. മുസ്‌ലീകളെ ഇവര്‍ ദേശവിരുദ്ധരാക്കാന്‍ ശ്രമിക്കുന്നു. ടിപ്പു സുല്‍ത്താന്‍ രാജ്യദ്രോഹിയല്ലെന്ന് ഞാന്‍ പറഞ്ഞാല്‍ അവര്‍ എന്നെ രാജദ്രാഹിയാക്കും അതാണിപ്പോള്‍ ഇന്ത്യയിലെ അവസ്ഥ ജാവേദ് അക്തര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ലുട്യന്‍സ് ഡല്‍ഹിയിലെ അക്ബര്‍ റോഡിന്റെ പേര് മാറ്റി മഹാറാണ പ്രതാപ് റോഡാക്കുനുള്ള കേന്ദ്ര മന്ത്രി വി കെ സിങിന്റെ നീക്കത്തിനെതിരെയും ശക്തമായി ജാവേദ് അക്തര്‍ പ്രതികരിച്ചിരുന്നു.