ജനപ്രിയ നായകൻ, കേരളത്തിന്റെ അഭിമാന പുത്രൻ ഉമ്മൻ ചാണ്ടിയുടെ അകാല നിര്യാണത്തിൽ ഒ.ഐ.സി.സി കുവൈറ്റ് അനുശോചിച്ചു.
ഒരു യഥാർത്ഥ രാജ്യസ്നേഹി, സാധാരണക്കാരന്റെ കൈത്താങ്, എന്ന ഉമ്മൻ ചാണ്ടി. 56 വർഷം നിയമസഭാ സാമാജികനായും രണ്ടു പ്രാവശ്യം മുഖ്യമന്ത്രിയായും കേരളത്തെ സേവിച്ചിട്ടുണ്ട്.
കെ. എസ്. യു വിൽ തുടങ്ങിയ തന്റെ രാഷ്ട്രീയ ജീവിതത്തിൽ അദ്ദേഹം കേരള ജനതയ്ക്ക് നൽകിയ സംഭാവന എന്നെന്നും സ്മരിക്കപ്പെടും എന്ന് പ്രസിഡന്റ് വർഗീസ് പുതുകുളങ്ങരയും ജനറൽ സെക്രട്ടറി ബി.എസ്. പിള്ളയും ഒരു അനുശോചന കുറിപ്പിലൂടെ അറിയിച്ചു.