ഗള്‍ഫ് റൂട്ടിലെ വിമാനയാത്ര നിരക്ക് വര്‍ധനവുമായി ബന്ധപ്പെട്ട് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ ആവശ്യപ്പെടുന്ന ഹര്‍ജി ഹൈക്കോടതി കേന്ദ്രസര്‍ക്കാറിന്റെ അടക്കം വിശദീകരണം തേടി.
ഉത്സവ സീസണുകളില്‍ അടക്കം കുത്തനെ ഉയരുന്ന വിമാന കൂലി നിരക്കില്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കൊണ്ടോട്ടി സ്വദേശി നല്കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് എ ജെ ദേശായി, ജസ്റ്റിസ് വിജി അരുണ്‍ എന്നിവരുടെ ഡിവിഷ്ണല്‍ ബെഞ്ച് ഉത്തരവിട്ടത്.
വ്യോമയാന മന്ത്രാലയത്തിന് പുറമേ വ്യോമയാന ഡയറക്ടര്‍ ജനറല്‍, എയര്‍ ഇന്ത്യ എമിറേറ്റ്സ് ഇന്‍ഡിഗോ തുടങ്ങി വിമാന കമ്പനികള്‍ക്കും നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടിരിക്കുന്നു. ഹര്‍ജി സെപ്റ്റംബര്‍ 15ന് വീണ്ടും പരിഗണിക്കും.