പൊതുജനങ്ങളുടെ സര്‍ക്കാരുമായ ബന്ധപ്പെട്ട ആവശ്യങ്ങള്‍ പെട്ടെന്ന് നിര്‍വഹിക്കുന്നതിന് അദ്ദേഹം തന്നെ മുന്‍കയ്യെടുത്ത് നടത്തിയ ജനസമ്പര്‍ക്കപരിപാടികള്‍ ഉമ്മന്‍ചാണ്ടിയെ വ്യത്യസ്തനാക്കി. ജനസമ്പര്‍ക്കപരിപാടി അദ്ദേഹത്തെ വ്യത്യസ്തനായ രാഷ്ടീയക്കാരനാക്കി .മണിക്കൂറുകളോളം നിന്നാണ് അദ്ദേഹം രോഗികളുടെയും അഗതികളുടെയും ഫയലുകളില്‍ തീര്‍പ്പാക്കിയത്. കാലങ്ങളായി രോഗികളായി സര്‍ക്കാര്‍ സഹായത്തിനായി അപേക്ഷിച്ച് കാത്തിരുന്നവരാണ് അധികവും ഇതോടെ ഫയലുകളുടെ കുരുക്കുകളില്‍നിന്ന് രക്ഷപ്പെട്ടത്. നിരവധി ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമായ പദ്ധതിയുടെ പേരില്‍ അവാര്‍ഡ് ലഭിച്ചു. പൊതുജനങ്ങള്‍ക്ക് സുതാര്യമായി കാണാനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ സിസിടിവി സ്ഥാപിച്ചതും ഉമ്മന്‍ചാണ്ടിയുടെ കാലത്തായിരുന്നു. പാവപ്പെട്ടവരോടും സാധാരണക്കാരോടുമുള്ള ഉമ്മന്‍ചാണ്ടിയുടെ കാരുണ്യവും കൈത്താങ്ങും മറ്റുള്ള രാഷ്ട്രീയക്കാരേക്കാളും വ്യത്യസ്തമായിരുന്നു.
എന്താവശ്യത്തിന്, ആര് പോയി കണ്ടാലും അതിനെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കാണുന്നതിലും പരിഹാരം നടത്തിക്കൊടുക്കുന്നതിലും ഉമ്മന്‍ചാണ്ടി പ്രത്യേകം ശ്രദ്ധിച്ചു.കഴിഞ്ഞ ഒരുവര്‍ഷത്തിലധികമായി സജീവരാഷ്ട്രീയത്തില്‍നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.