മാഞ്ചസ്റ്റര്‍: കഴിഞ്ഞ ഏപ്രിലില്‍ എവര്‍ട്ടണെതിരായ പ്രീമിയര്‍ ലീഗ് മല്‍സരത്തിനിടെയുണ്ടായ സംഭവത്തില്‍ സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോക്കെതിരെ നടപടി വന്നാല്‍ ശക്തമായി എതിര്‍ക്കുമെന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്.
എവര്‍ട്ടണെതിരായ മല്‍സരത്തില്‍ തോറ്റതിന് പിറകെ ആരാധകന്റെ ഫോണ്‍ സി.ആര് തട്ടിത്തെറിപ്പിച്ചിരുന്നു. ഈ വിഷയത്തില്‍ കേസുമുണ്ട്. ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന് വിഷയത്തില്‍ സി.ആറിന്റെ വിശദീകരണം തേടിയിരുന്നു. എന്നാല്‍ സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നാണ് താരത്തിന്റെ മൊഴി. ഇതാണ് ക്ലബിന്റെയും നിലപാട്. എന്നാല്‍ ഇത് വിശ്വാസത്തിലെടുക്കാതെ നടപടി വന്നാല്‍ പ്രതിരോധിക്കുമെന്ന് കോച്ച് എറിക് ടെന്‍ ഹാഗ് വ്യക്തമാക്കി.