ഇന്ന് നടക്കുന്ന ലോകകപ്പ് മത്സരത്തില്‍ ബ്രസീല്‍ തോറ്റാല്‍ ഇന്നോവ നല്‍കുമെന്ന് ആരാധകന്റെ വെല്ലുവിളി. പട്ടാമ്പി സ്വദേശി സുഹൈലാണ് മോഹനവെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്നോവ താത്പര്യമില്ലാത്തവര്‍ക്ക് തന്റെ ബുള്ളറ്റ് നല്‍കാനും ഒരുക്കമാണെന്ന് ബ്രസീല്‍ ആരാധകന്‍.
സമൂഹ മാധ്യമത്തിലൂടെയാണ് യുവാവ് വെല്ലുവിളിച്ചിരിക്കുന്നത്. പകരം വെക്കാന്‍ ധൈര്യമുള്ളവര്‍ക്ക് വെല്ലുവിളി സ്വീകരിച്ച് വരാമെന്ന് പങ്കുവെച്ച വീഡിയോയിലൂടെ പറയുന്നുണ്ട്. ബ്രസീല്‍ ആരാധകര്‍ക്കെതിരെയാണ് പ്രധാനമായും വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്.