സഊദി അറേബ്യയിലെ പ്രശസ്ത എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനും മുന്‍ ഗവണ്‍മെന്റ് ഉന്നതോദ്യോഗസ്ഥനുമായ മുഹമ്മദ് അല്‍വാന്‍ (73)അന്തരിച്ചു.
1950ല്‍ അബഹയിലാണ് ജനനം. 1974ല്‍ കിങ് സഊദ് യൂനിവേഴ്‌സിറ്റിയിലെ കോളേജ് ഓഫ് ആര്‍ട്‌സില്‍ നിന്ന് അറബി സാഹിത്യത്തില്‍ ബിരുദം നേടി. നോവലിസ്റ്റും കഥാകൃത്തുമായാണ് അദ്ദേഹം അറിയപ്പെട്ടത്. നിരവധി പുസ്തകങ്ങളും ചെറുകഥാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വര്‍ഷങ്ങളോളം ‘അല്‍യമാമ’ മാസികയുടെയും ‘അല്‍റിയാദ്’ പത്രത്തിന്റെയും സാംസ്‌കാരിക പേജുകളുടെ ചുമതല വഹിച്ചു.
സാഹിത്യ ക്ലബ്ബുകളിലും കലാസാംസ്‌കാരിക സംഘടനകളിലും കഥാസായാഹ്‌നങ്ങളിലും സ്ഥിരമായി പങ്കെടുത്തിരുന്നു. അസീര്‍ ഫൗണ്ടേഷന്‍ ഫോര്‍ പ്രസ് ആന്‍ഡ് പബ്ലിഷിങ്ങിന്റ സ്ഥാപക അംഗമാണ്. സഊദി വാര്‍ത്താ മന്ത്രാലയത്തിലാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കം. ക്രമേണ ആഭ്യന്തര വിവര കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ആയി ഉയര്‍ന്നു.
അദ്ദേഹത്തെന്റെ നിര്യാണത്തില്‍ സാഹിത്യ സാംസ്‌കാരിക രംഗങ്ങളിലെ നിരവധിപേര്‍ അനുശോചിച്ചു. ഉന്നത ധാര്‍മികതയുടെയും നിരവധി സാഹിത്യകൃതികളുടെയും ശ്രദ്ധേയമായ പാരമ്പര്യം അവശേഷിപ്പിച്ചുകൊണ്ടാണ് എഴുത്തുകാരന്‍ മുഹമ്മദ് അലി അല്‍വാന്‍ വിടപറഞ്ഞതെന്ന് വാര്‍ത്താവിതരണ മന്ത്രി സല്‍മാന്‍ അല്‍ ദോസരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്കും സാംസ്‌കാരിക സമൂഹത്തിനും വലിയ നഷ്ടമാണ്. അദ്ദേഹത്തിെന്റ കുടുംബത്തിനും സ്‌നേഹിതര്‍ക്കും ഞങ്ങള്‍ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.