തെറ്റായ ഭൂപടം പങ്കുവെച്ചതിന് വാട്‌സ്ആപ്പിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. വാട്‌സ്ആപ്പ് ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ഇന്ത്യയുടെ തെറ്റായ ഭൂപടത്തിനെതിരെയാണ് മന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്. തെറ്റായ ഭൂപടം നീക്കം ചെയ്യാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിന് മന്ത്രി നിര്‍ദ്ദേശം നല്‍കി. ഇന്ത്യയില്‍ പ്രവര്‍ത്തനം തുടരണമെങ്കില്‍ രാജ്യത്തിന്റെ ശരിയായ ഭൂപടം ഉപയോഗിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
തെറ്റായ ഭൂപടമുള്ള ട്വീറ്റ് പിന്‍വലിച്ച് വാട്‌സ്ആപ്പ് ട്വിറ്ററില്‍ ക്ഷമാപണം നടത്തി. ‘മനഃപൂര്‍വമല്ലാത്ത തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി. ഞങ്ങള്‍ ഉടന്‍ സ്ട്രീം നീക്കം ചെയ്തു, ക്ഷമിക്കുക. ഭാവിയില്‍ ഞങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കും’ കമ്പനി ട്വിറ്ററില്‍ കുറിച്ചു.