X

അന്യജാതിയിലെ യുവാവുമായി പ്രണയം; മകളെ കഴുത്തറുത്ത് കൊന്ന് പിതാവ്

ബെംഗളൂരു: അന്യജാതിയില്‍ പെട്ട യുവാവിനെ പ്രണയിച്ചതിന് മകളെ പിതാവ് കഴുത്തറുത്ത് കൊന്നു. കര്‍ണാടകയിലെ ദവനഹള്ളിയിലാണ് സംഭവം. ദവനഹള്ളി സ്വദേശി കാവന (20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് മഞ്ജുനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊലപാതകത്തിന് പിന്നാലെ ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറാന്‍ മകളോട് ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാതായതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.

webdesk11: