X

ഇടിഞ്ഞ് താഴ്ന്ന് സ്വർണം; രണ്ടു ദിവസത്തിനിടെ കുറഞ്ഞത് ആയിരത്തിലധികം രൂപ

സ്വർണവില റെക്കോർഡിലെത്തിയ വാർത്ത കേട്ട് ഞെട്ടിയവർക്ക് സന്തോഷവാർത്ത. ഇന്നും സ്വർണവിലയിൽ കുറവ്. ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപയും ഒരു പവന് 320 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5745 രൂപയിലും ഒരു പവന് 45960 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

ഓഹരി വിപണി കുതിച്ചുകയറുകയാണ്. സെന്‍സെക്‌സും നിഫ്റ്റിയും സര്‍വകാല റെക്കോര്‍ഡിലേക്ക് മുന്നേറി. വിദേശ നിക്ഷേപകരും ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ഫണ്ട് ഒഴുക്കുന്നു എന്നാണ് വിവരം.
അതുകൊണ്ടുതന്നെ വരുംദിവസങ്ങളിലും ഓഹരി വിപണിയില്‍ പച്ച കത്തും. തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചതും നയവ്യതിയാനത്തിന് സാധ്യതയില്ലെന്ന് ബോധ്യമായതുമാണ് നിക്ഷേപകര്‍ ഫണ്ട് ഒഴുക്കാന്‍ കാരണം.
കഴിഞ്ഞ ദിവസം 800 രൂപ കുറഞ്ഞിരുന്നു. സര്‍വകാല റെക്കോര്‍ഡ് വിലയായ 47080ല്‍ നിന്ന് 45960 രൂപയിലെത്തുന്നതോടെ ആയിരത്തിലധികം രൂപയുടെ കുറവാണ് രണ്ട് ദിവസത്തിനിടെ വന്നിരിക്കുന്നത്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 5745ലെത്തി.
ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയിലാണ് സ്വര്‍ണം. ഇനിയും കുറഞ്ഞാല്‍ മാത്രമേ വ്യാപാരം മെച്ചപ്പെടൂ എന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. എന്നാല്‍ ഇപ്പോഴത്തെ വിലക്കയറ്റവും ഇറക്കവും സ്ഥായിയല്ല എന്നാണ് അവരുടെ പക്ഷം. ഇനിയും വിലയില്‍ മാറ്റം പ്രതീക്ഷിക്കാമെന്നും ജ്വല്ലറിക്കാര്‍ പറയുന്നു. ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണം വില കുറയാനുള്ള മറ്റൊരു കാരണം.
കഴിഞ്ഞ ദിവസങ്ങളില്‍ ഡോളര്‍ സൂചിക 102ലായിരുന്നു. ഏറ്റവും പുതിയ നിരക്ക് 103.92ലെത്തി. ഡോളര്‍ കരുത്ത് കൂടുമ്പോള്‍ സ്വര്‍ണവില കുറയുകയാണ് ചെയ്യുക. ഡോളറുമായി മല്‍സരിക്കുന്ന പ്രധാന കറന്‍സികളുടെ മൂല്യം ഇടിയുന്നതാണ് ഇതിന് കാരണം. അതുകൊണ്ടുതന്നെ മറ്റു കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നതിന്റെ അളവ് കുറയും.

webdesk13: